---
title: "കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Couple found burnt to death in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/311644/Couple found burnt to death in Kannur"
published_at: "2025-08-28T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b080d1219fa_Screenshot_20250828_214325_Samsung_Internet.jpg"
keywords: []
---

# കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: അലവിൽ സ്വദേശികളായ പ്രേമരാജൻ , ഭാര്യ എ.കെ. ശ്രീലേഖ എന്നിവരെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

## Article Content

കണ്ണൂർ: അലവിൽ സ്വദേശികളായ പ്രേമരാജൻ , ഭാര്യ എ.കെ. ശ്രീലേഖ എന്നിവരെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഡ്രൈവർ എത്തിയപ്പോൾ പലവട്ടം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ദമ്പതികളുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്.വളപട്ടണം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമാകാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/311644/Couple found burnt to death in Kannur)